Monday, May 15, 2006

ഈ ബ്ലോഗുലകത്തിലേക്ക് ഞാനും എത്തുന്നു...

16 Comments:

Blogger കുറുമാന്‍ said...

കടന്നു വരൂ, കടന്നു വരൂ, മടിച്ചുനില്‍ക്കാതെ കടന്നു വരൂ. ബ്ലോഗു ദേവത നിങ്ങളെ കടാക്ഷിക്കട്ടെ. സ്വാഗതം.

വേഡ് വെരിഫിക്കേഷന്‍ ഇട്ടോളൂട്ടോ.......(ഇനിയിപ്പോ വക്കാരിക്കും, ശനിയനും ഒരു പണി കുറഞ്ഞല്ലോ)

7:03 AM  
Blogger Sreejith K. said...

വെല്‍ക്കം ആനക്കൂടന്‍. എന്ത് പേരിതെന്റമ്മച്ചീ.

7:08 AM  
Blogger Kuttyedathi said...

ആനക്കൂടനു സ്വാഗതം! സ്ഥല പ്പേരാണോ ഇതാനക്കൂടാ ? പേരിന്റെ അര്‍ത്ഥം ആനക്കൂടന്‍ തന്നെ വിശദീകരിക്കട്ടെ. പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

7:17 AM  
Blogger ആനക്കൂടന്‍ said...

കുറുമാന്‍ ജി, വേഡ് വേരിഫിക്കേഷന്‍ ഇട്ടേ..നന്ദി ട്ടോ..

7:27 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഭൂലോകത്ത് ആനകളുടെ എണ്ണം കുറയും തോറും ഈ ബൂലോകത്ത് ആനകളും പാപ്പാന്മാരും ആനക്കൂടന്മാരും കൂടുന്നുണ്ട്!! നല്ല കാര്യം!

അപ്പൊ മടിച്ചു നില്‍ക്കാതെ പോസ്റ്റിത്തുടങ്ങിക്കോളൂ!


കുറുമാന്‍ മാഷെ, ഡാങ്കെ!!

7:35 AM  
Blogger ആനക്കൂടന്‍ said...

ആനക്കൂട് തൊടുപുഴയ്ക്കടുത്തുള്ള ഒരു സ്ഥലമാകുന്നു. തിരുവനന്തപുരത്ത് എത്തിപ്പെട്ടപ്പോള്‍ എന്റെ പേരുകാര്‍ നിരവധി. അതുമല്ല പേരുകേട്ട് ആരും കിടുങ്ങുന്നില്ലല്ലോ എന്ന തോന്നലും കലശലായി. അങ്ങനെയാണ് ആനക്കൂടിനെ എടുത്ത് വാലാക്കിയത്. ആനക്കൂടാ എന്നു വിളിച്ചു കൂട്ടുകാര്‍ അനുഗ്രഹിക്കുക കൂടി ചെയ്തതോടെ സംഗതി ക്ലീന്‍.

കുറച്ചുകാലംകൂടി, കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ വിളിച്ചു.. എടാ ഞാനാ...ങേ എന്ന് അവന്‍. എടാ ആനക്കൂടനാടാ എന്ന് നീട്ടിയപ്പോളാണ് അവന്റെ പരിഭവ ചീത്തവിളികളും ആനക്കൂടാ എവിടാടാ എന്ന ക്ഷേമാന്വേഷണവും ഉണ്ടായത്. വീട്ടുകാരിട്ട പേര് നാട്ടുകാരോ വിളിച്ചിട്ടില്ല, ഇപ്പോള്‍ കൂട്ടുകാരും എന്ന അവസ്ഥയില്‍ പേരു നഷ്ടപ്പെട്ടവനായിരിക്കുന്നു ഞാനിപ്പോള്‍‍. അതത്ര സുഖമുള്ളതാണോ? അതെ.. അല്ല.. അറിയില്ല.
(ഞാന്‍ വാലാക്കിയെങ്കിലും ആനക്കൂടിനുണ്ടേ അതിന്റേതായ ചരിത്രം)

5:36 AM  
Blogger ദേവന്‍ said...

ആനക്കൂട്‌ കൊള്ളാം കിളിക്കൂട്‌ എന്നൊക്കെ പറയുന്നതുപോലെ. വൈകിയെങ്കിലും സ്വാഗതം!!

11:08 PM  
Anonymous Anonymous said...

അയ്യയ്യോ, ആനക്കൂടനും ഇങ്ങെത്തിയോ? പിന്മൊഴി പാതാളക്കരണ്ടിയില്‍ ആനക്കൂടന്‍ കുടുങ്ങിയപ്പോഴാണ് കാര്യമറിഞ്ഞത്. എന്നാലിനി സമയം കളയണ്ട.. പോസ്റ്റുകള്‍ തുരുതുരെ വരട്ടെ.

5:49 AM  
Anonymous Anonymous said...

ദേ.. കുട്ടിയേടത്തീ.. ഒരു തൊടുപുഴ കൂടി.. ആനക്കൂടാ, തൊടുപുഴക്കാര്‍ കുറച്ചു പേരുണ്ടിവിടെ.

ബിന്ദു

6:05 AM  
Blogger ജേക്കബ്‌ said...

സ്വാഗതം.

ഗിടിലന്‍ പേര്‌ തന്നെ ട്ടാ ;-)

11:03 AM  
Blogger ആനക്കൂടന്‍ said...

എല്ലാവര്‍ക്കും നന്ദി...തൊടുപുഴക്കാരികള്‍ക്ക് പ്രത്യേകം.

9:52 PM  
Blogger കല്യാണി said...

അങ്ങനൊരു സ്ഥലം തൊടുപുഴയ്കടുത്തെവിടെ? ഞാന്‍ കേട്ടിട്ടില്ലല്ലോ? :-(

3:08 AM  
Blogger ബിന്ദു said...

ആനക്കൂടാ.., ആനക്കൂടു കവല തന്നെയല്ലേ ഇത്‌?? ആ വഴിക്കൊരു ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സ്‌ ഉണ്ടായിരുന്നല്ലോ, ഇപ്പോഴും???

5:53 AM  
Blogger ആനക്കൂടന്‍ said...

കല്യാണി- അത് അമ്പലത്തിന് അടുത്തായിട്ടുവരും. പണ്ട് അമ്പലത്തിന്റെ വക ആനകളെ കെട്ടിയിരുന്നതു കൊണ്ടാണ് ആനക്കൂട് എന്നു പേരു വന്നത് എന്നാണറിവ്.
ബിന്ദു- ആനക്കൂടിന് ഉള്ളിലേക്ക് ബസില്ല, ആനകള്‍ മാത്രമേ ഉള്ളൂ, ആനക്കൂട് കവലയിലൂടെയല്ലാതെ എറണാകുളം ബസ് പോകില്ലല്ലോ.
കുട്ട്യേടത്തിയെ എനിക്കറിയാം കേട്ടോ...

9:56 PM  
Blogger Unknown said...

ബിന്ദു,
ബിന്ദു ഉദേശിച്ചതു 'ആനക്കയം' അല്ലേ?
ഇത്‌ ആനകൂട്‌.. ഫയര്‍ സ്റ്റേഷന്റെ/ പ്രകാശ്‌ പമ്പിന്റെ ഇടയില്‍ ഉള്ള ഒരു കവല.

ആനക്കൂടനു സ്വാഗതം!
ഞാനും ഒരു തൊടുപുഴക്കാരന്‍ തന്നെ.

3:05 AM  
Blogger Kalesh Kumar said...

അല്പം ലേറ്റായി പോയി.
സുസ്വാഗതം!

2:06 AM  

Post a Comment

<< Home