Wednesday, July 12, 2006

ഒരു പുഴ പാട്ടു മൂളവെ...

പുഴയുടെ താരാട്ടു പാട്ടല്ല. ദീനരോദനമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തും ഏതും കൊടുക്കല്‍ വാങ്ങലിനു വഴിമാറുന്ന ഇക്കാലയളവില്‍ ഒരു കൂട്ടം ആളുകളുടെ അത്യാഗ്രഹത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു ഇവിടുത്തെ പുഴകളും തോടുകളുമെല്ലാം.

ആ ഇരകളില്‍ ഒന്നു മാത്രമാണ് തൊടുപുഴയാറും. വ്യാപകമായ കൈയ്യേറ്റമാണ് ഇരു വശങ്ങളിലുമായി നടക്കുന്നത്. ലോഡു കണക്കിനു കല്ലുകള്‍ കെട്ടിയെടുക്കലിനായി പുഴയിലേക്ക് കൊണ്ടിറക്കിയിരിക്കുന്നു. വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിച്ച് കയ്യേറ്റത്തെ ചെറുക്കുകയാണ് ജനകീയ സംരക്ഷണ സമിതി. പുഴയുടെ നടുക്ക് ചങ്ങാടം കെട്ടി ഉപവാസ സമരവും ദീപമൊഴുക്കലും രാത്രികാവലുമെല്ലാമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചോരത്തിളപ്പോടുകൂടി രംഗത്തിറങ്ങിയിരിക്കുന്നു.

തോടുകളും പുഴകളുമൊക്കെ നഗ്നമായ കൈയേറ്റത്തിനു വിധേയമാകുന്നതും മലകള്‍ ഇടിച്ചു നിരത്തുന്നതും കേരളത്തിലങ്ങോളം നടക്കുന്നുണ്ട്.

പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍, കച്ചവട മനസ്സില്ലാത്ത ഒരു വിഭാഗം ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് ആശ്വാസകരം തന്നെ.

(സമരവും കേസുമായി രംഗത്തിറങ്ങിയിരിക്കുന്ന എന്റെ നാട്ടിലെ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍)

8 Comments:

Blogger കേരളീയന്‍ said...

ആ‍ കൂട്ടുകാര്‍ക്ക് എന്റെയും അഭിനന്ദനങ്ങള്. പുഴകളെ സംരക്ഷിക്കാന്‍ എല്ലായിടത്തും നാട്ടുകാര്‍ രംഗത്തിറങ്ങുമെന്നു പ്രത്യാശിക്കുന്നു.

9:49 AM  
Blogger ബിന്ദു said...

ഏതു ഭാഗത്താണ്‌? അമ്പലത്തിനു തൊട്ടു പുറകിലുള്ള മഠം അറിയുമോ??

1:43 PM  
Blogger ആനക്കൂടന്‍ said...

കേരളീയ- ഓരോ കൈയ്യേറ്റങ്ങള്‍ക്ക് പിന്നിലും വന്‍ ലോബിയാണ് ഉള്ളത്. ചേരിതിരിവുകള്‍ ഉണ്ടാക്കിയും രാഷ്ട്രീയ നാടകങ്ങള്‍ കളിച്ചും അവര്‍ മുന്നേറുന്നു. തൊടുപുഴയാറിന്റെ കാര്യത്തില്‍ കൈയ്യേറ്റത്തില്‍ ഇടപെടാന്‍ ആവില്ലെന്നാണ് മുനിസിപ്പാലിറ്റി നിലപാട്. റവന്യൂ വകുപ്പിനാണ് ഉത്തരവാദിത്തമെന്ന് അവര്‍ പറയുന്നു. റവന്യു വകുപ്പിന്റെ മറുപടി നേരെ തിരിച്ചും.

ബിന്ദു- കൈയ്യേറ്റം ടൌണ്‍ളിന്റെ തീരഭാഗം മുതല്‍ തുടങ്ങുന്നു. രണ്ടു വശവും കെട്ടിയെടുക്കാന്‍ തുടങ്ങിയത് അമ്പലത്തിന്റെ മതില്‍ക്കെട്ടിനു ഭീഷണിയായതോടെ അമ്പലവാസികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

10:28 PM  
Blogger Unknown said...

ആനക്കൂടാ,
ആന്‍ക്കൂട്ട് കടവില്‍ അക്കര ഇക്കര നീന്തി നടന്നിട്ടുണ്ട് ഈയുള്ളവന്‍. ആ കടവിന്റെ മുകളില്‍ സ്ത്രീകള്‍ കുളിക്കുന്ന ആ പാറക്കു ഒരു പേരുണ്ടെല്ലോ.. മറന്ന് പോയി..!
മലങ്കര ഡാം വന്നതില്‍ പിന്നെ തൊടുപുഴയാറിലെ നീരൊഴുക്ക് വളരെ കുറഞ്ഞു..അല്ലേ ആനക്കൂടാ..

10:44 PM  
Blogger Unknown said...

പുഴ സംരക്ഷിക്കുന്ന കൂട്ടുക്കാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ മറന്നു. ചിലപ്പോള്‍ അവര്‍ എന്റെയും കൂട്ടുകാരായിരിക്കും. ഒരു ഡീ പോളന്‍, ന്യൂമാന്‍ കാരനാ‍യിരുന്ന എനിക്കു അവിടെ ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ട്..

10:50 PM  
Blogger myexperimentsandme said...

കേട്ടിട്ട് ചോര തിളയ്ക്കുന്നു. പക്ഷേ ഞാന്‍ എന്തു ചെയ്തു?..

തൊടുപുഴയാറ്, മീനിച്ചിലാറ്, ഭാരതപ്പുഴ..

അനുഭവത്തില്‍ നിന്നേ നമ്മള്‍ പാഠങ്ങല്‍ പഠിക്കൂ-നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ തലമുറ. അങ്ങിനെ പഠിക്കുന്ന പാഠങ്ങള്‍ക്ക് പ്രത്യേകമൊരു സുഖമുണ്ട്. അതൊരിക്കലും മറക്കുകയും ഇല്ല.

നമ്മള്‍ അനുഭവിച്ചു തന്നെയേ പഠിക്കൂ- കുറച്ച് സമയമെടുക്കുമെങ്കിലും. അതുവരെ കാടും തോടും വെട്ടിയും മുറിച്ചും മറിച്ചും വില്‍ക്കുന്നവരെ നമ്മള്‍ തന്നെ ജയിപ്പിച്ചു വിടും. മതികെട്ടാനിലൊക്കെ കണ്ടതാണല്ലോ. പ്രകൃതിയുടെ പേരില്‍ വോട്ടു ചോദിക്കാനോ വോട്ടു കുത്താനോ ഇവിടെ ആരുമില്ലല്ലോ. നമ്മള്‍ പലതരത്തിലുള്ള, ധാരാളം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാണ്. പക്ഷേ പരിസ്ഥിതി, പ്രകൃതി തുടങ്ങിയ കാര്യങ്ങളിലൊക്കെ നമുക്ക് അജ്ഞത, അല്ലെങ്കില്‍ നിശ്ശബ്ദത!

ആ നല്ല മനസ്സുകള്‍ക്ക് എന്റേയും ആശംസകള്‍

10:52 PM  
Blogger Unknown said...

ആ കൂട്ടുകാരുടെ നല്ല മനസ്സിന് ആയിരമായിരം അഭിവാദ്യങ്ങള്‍.

11:06 PM  
Blogger ആനക്കൂടന്‍ said...

സപ്തസ്വരങ്ങളെ,
ആനക്കൂട് കടവില്‍ നീന്തിക്കളിച്ച് വളര്‍ന്നവന്‍ തന്നെ ഞാനും. ആ പാറയുടെ പേര് ഓര്‍മ്മ കിട്ടുന്നില്ല.

ഒരുപാട് പുഴകളുടെ അനുഭവം മുന്നിലില്ലെ വക്കാരീ,
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുന്നില്ലെങ്കില്‍ നമുക്ക് തീര്‍ച്ചയായും അനുഭവിക്കാം. നിശ്ബദമായി പോകുന്നത് സ്വന്തം ജീവിതത്തോടുള്ള സ്വാര്‍ത്ഥത കൊണ്ടല്ലെ.

7:52 AM  

Post a Comment

<< Home